മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന് പൊലീസിന് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു
കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ജനമഹാ സമ്മേളനം നടന്നത്. സമ്മേളനത്തിനിടെ കുട്ടി വിളിച്ചുപറയുന്ന മുദ്രാവാക്യങ്ങള്‍ ജാഥയിലുളള മറ്റുളളവര്‍ ഏറ്റുചൊല്ലുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.